പ്ലസ് വണ്‍ പ്രവേശനം: അപേക്ഷ ക്ഷണിച്ചു

വൈത്തിരി ജവഹര്‍ നവോദയ വിദ്യാലയത്തില്‍ പ്ലസ് വണ്‍ ക്ലാസില്‍ 2023-24 അധ്യയന വര്‍ഷത്തില്‍ ഒഴിവുള്ള സീറ്റില്‍ പ്രവേശനം നേടുന്നതിന് അപേക്ഷ ക്ഷണിച്ചു. ഈ വര്‍ഷം പത്താം ക്ലാസ് പാസ്സായ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. മേയ് 31 ന് മുമ്പായി www.navodaya.gov.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. പ്രവേശന പരീക്ഷ ജൂലൈ 22 ന് നടക്കും. ഫോണ്‍: 04936 298550, 298850, 9961556816, 9744472882.

അപേക്ഷ ക്ഷണിച്ചു

കല്‍പ്പറ്റ കേന്ദ്രീയ വിദ്യാലയത്തില്‍ 2023-24 അധ്യായന വര്‍ഷത്തില്‍ പ്ലസ് വണ്‍ സയന്‍സ് വിഭാഗത്തില്‍ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറം https://kalpetta.kvs.ac.in/ എന്ന വെബ്സൈറ്റില്‍ ലഭിക്കും. അപേക്ഷകള്‍ മേയ് 22 മുതല്‍ 26 വരെ വിദ്യാലയത്തില്‍ സ്വീകരിക്കും. ഫോണ്‍: 04936 298400.

അപേക്ഷ ക്ഷണിച്ചു

പനമരം ഗ്രാമപഞ്ചായത്തിലെ വസ്തു നികുതി പരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട് കെട്ടിട പരിശോധനയ്ക്കും വിവര ശേഖരണത്തിനും ഡാറ്റ എന്‍ട്രിക്കുമായി ജീവനക്കാരെ നിയമിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. മേയ് 25 വരെ അപേക്ഷ സ്വീകരിക്കും. ഡിപ്ലോമ ഇന്‍ സിവില്‍ എഞ്ചിനീയറിംഗ്/ ഐടിഐ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍/ ഐടിഐ സര്‍വേയര്‍ തുടങ്ങിയ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 04935 220772.