ഭിന്നശേഷിക്കാർക്ക് ആയാസരഹിതവും സ്വയം പര്യാപ്തവുമായ ജീവിത സാഹചര്യമൊരുക്കുന്നതിനായി സൈഡ് വീൽ ഘടിപ്പിച്ച സ്‌കൂട്ടർ വിതരണോദ്‌ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ നിർവഹിച്ചു. 42 പേർക്കാണ് സ്കൂട്ടർ വിതരണം ചെയ്തത്.
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി എം അഹമ്മദ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രൻ, റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ കെ കെ സുരേഷ് കുമാർ, ജില്ലാ പഞ്ചായത്ത് മെമ്പർ കെ വി സജു, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി എസ് ഷിബു, ജില്ലാ സാമൂഹ്യനീതി ജൂനിയർ സൂപ്രണ്ട് സിനോ സേവി, ജില്ലാ പഞ്ചായത്ത് മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു.