സി-മെറ്റ് നഴ്സിങ് കോളജുകളിലെ അസിസ്റ്റന്റ് പ്രൊഫസർലക്ചറർ തസ്തികയ്ക്കുവേണ്ടി ഒരു വർഷത്തെ കരാർ നിയമനത്തിന് ഇ/2480/2022/സിമെറ്റ് നമ്പർ വിജ്ഞാപനപ്രകാരം അപേക്ഷ ക്ഷണിച്ചിരുന്നു. ഇതിൽ അപേക്ഷിക്കാനുള്ള അവസാന തീയതി മെയ് 31 വരെ നീട്ടി. അപേക്ഷകൾ www.simet.kerala.gov.in എന്ന വെബ്സൈറ്റിൽ Recruitment ഭാഗത്ത് ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തി candidate login വഴിയോനേരിട്ടോ ആവശ്യമായ ഫീസ് അടച്ച് അപേക്ഷ നൽകാം.