ഇരിങ്ങാലക്കുട എം.എൽ.എ യുടെ ആസ്തി വികസന ഫണ്ട് ചെലവഴിച്ച് നിർമ്മിച്ച പടിയൂർ ഗ്രാമപഞ്ചായത്ത് 10-ാം വാർഡിലെ എൻ എ കെ റോഡ് ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു നിർവഹിച്ചു.
മുൻ എം എൽ എ കെ അരുണൻ മാഷിന്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് 7 ലക്ഷം രൂപയും നിലവിലെ എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 3 ലക്ഷം രൂപ ചെലവഴിച്ചാണ് എൻ എ കെ റോഡ് പണിതത്.
പടിയൂർ പഞ്ചായത്ത് പ്രസിഡന്റ് ലതാ സഹദേവൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രൻ, വാർഡ് മെമ്പർ സുനന്ദ ഉണ്ണികൃഷ്ണൻ, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ടി വി വിബിൻ, ലിജി രതീഷ്, വാർഡ് മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു.