ക്വട്ടേഷൻ ക്ഷണിച്ചു

2023 വർഷത്തെ ട്രോൾ നിരോധന കാലയളവിൽ (ജൂൺ ഒമ്പത് അർധരാത്രി മുതൽ ജൂലൈ 31അർധരാത്രി വരെ) ചോമ്പാല ഹാർബർ കേന്ദ്രീകരിച്ച് കടൽ രക്ഷാ പ്രവർത്തനത്തിനും കടൽ പട്രോളിംഗിനുമായി ഒരു ഫൈബർ വള്ളം വാടകവ്യവസ്ഥയിൽ ലഭ്യമാക്കുന്നതിന് എഡിഎഫ്ബിവൈപി 16/2023-C നമ്പർ ക്വട്ടേഷൻ പ്രകാരം ബേപ്പൂർ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ മത്സര സ്വഭാവമുള്ള ക്വട്ടേഷൻ ക്ഷണിച്ചു. വള്ളത്തിന്റെ ക്വട്ടേഷനുകൾ മെയ് 29 ന് ഉച്ചക്ക് 2.30 മണിക്ക് മുൻപായി ബേപ്പൂർ ഫിഷറീസ് സ്റ്റേഷൻ, ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ മുൻപാകെ സമർപ്പിക്കണം. ലഭ്യമായ ക്വട്ടേഷനുകൾ അന്നേ ദിവസം വൈകീട്ട് മൂന്നിന് തുറക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: 0495-2414074, 9496007052

 

കൺട്രോൾ റൂം

കാലവർഷക്കാലത്ത് കടലിൽ രക്ഷാ പ്രവർത്തനങ്ങൾ നടത്തുന്നതിന് തുറമുഖ വകുപ്പ് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ബേപ്പൂർ തുറമുഖത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന പോർട്ട് കൺട്രോൾ റൂം ജൂൺ ഒന്ന് മുതൽ ഓഗസ്റ്റ് 31 വരെ പ്രവർത്തിക്കുന്നതാണെന്ന് പോർട്ട് ഓഫീസർ അറിയിച്ചു. വി.എച്ച്.എഫ് ചാനൽ 16 ൽ 24 മണിക്കൂറും പോർട്ട് കൺട്രോൾ റൂമുമായി ബന്ധപ്പെടാവുന്നതാണ്.
ഫോൺ നമ്പർ: 0495 2414039, 2414863  ഇ-മെയിൽ :- portofficekkd@gmail.com . കൂടാതെ പൊന്നാനി, കോഴിക്കോട്, വടകര എന്നീ തുറമുഖങ്ങളിൽ പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെ ടെലിഫോണിൽ ബന്ധപ്പെടാവുന്നതാണ്. ബന്ധപ്പെടേണ്ട നമ്പറുകൾ : പൊന്നാനി തുറമുഖം : 0494 2666058 , കോഴിക്കോട് തുറമുഖം : 0495 2767709 , വടകര തുറമുഖം : 0496 2952555

 

ഇന്റർവ്യൂ

സഹകരണ യൂണിയന്റെ നെയ്യാർഡാമിന് സമീപത്തുള്ള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജമെന്റിൽ (കിക്മ) 2023-25 എം.ബി.എ. (ഫുൾ ടൈം) ബാച്ചിലേക്ക് മേയ് 27-ന് രാവിലെ 10 മണി മുതൽ ഒരു മണി വരെ ഇന്റർവ്യൂ നടത്തും. കേരള സർവകലാശാലയുടെയും, എ.ഐ.സി.ടി.യുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവൽസര കോഴ്സിൽ ഫിനാൻസ്, മാർക്കറ്റിംഗ്, ഹ്യൂമൻ റിസോഴ്സ് ലോജിസ്റ്റിക്സ് സിസ്റ്റം എന്നിവയിൽ ഡ്യൂവൽ സ്പെഷ്യലൈസേഷന് അവസരമുണ്ട്.

സഹകരണ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ആശിതർക്ക് പ്രത്യേക സ്‌കോളർഷിപ്പും എസ് -സി, എസ്.ടി/ഒ.ഇ.സി/ ഫിഷർമാൻ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് സർക്കാർ യൂണിവേഴ്സിറ്റി നിബന്ധനകൾക്ക് വിധേയമായി ഫീസ് ആനുകൂല്യവും ലഭ്യമാണ്. അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും എം.ബി.എ. എൻട്രൻസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.kicma.ac.in  8547618290/ 9288130094