അഴിയൂർ ഗ്രാമപഞ്ചായത്ത് ബി എം സിയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനം സമുചിതമായി ആചരിച്ചു.
“ഉടമ്പടികളിൽ നിന്നും പ്രവർത്തനങ്ങളിലേക്ക് : ജൈവവൈവിധ്യം പുനസ്ഥാപിക്കുക” എന്നതാണ് ഈ വർഷത്തെ ജൈവവൈവിധ്യ പ്രമേയം.
നാലാം വാർഡിലെ കക്കടവ് പ്രദേശത്ത് നടന്ന കണ്ടൽക്കാട് ശുചീകരിച്ച് ഒരു ടൺ അജൈവ മാലിന്യങ്ങൾ ശേഖരിച്ചു. ശുചീകരണ പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശശിധരൻ തോട്ടത്തിൽ അധ്യക്ഷത വഹിച്ചു.
ജൂനിയർ സൂപ്രണ്ട് സുനീർ കുമാർ എം, ബി.എം.സി കൺവീനർ പ്രകാശൻ പി.കെ എന്നിവർ സംസാരിച്ചു. ബി.എം.സി അംഗങ്ങളായ സക്കീന നാസർ, പ്രിയേഷ് മാളിയേക്കൽ, പ്രൊജക്ട് അസിസ്റ്റന്റ് സഫീർ കെ.കെ, ഹരിത കർമ്മസേന ലീഡർ ഷിനി, ഹരിത കർമ്മ സേന അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ പങ്കെടുത്തു.