ഐ.എച്ച്.ആർ.ഡിക്കു കീഴിൽ എറണാകുളം (0484-2575370,  8547005097) ചെങ്ങന്നൂർ (0479-2454125, 8547005032), അടൂർ  (04734-230640, 8547005100),   കരുനാഗപ്പള്ളി (0476-2665935, 8547005036),  കല്ലൂപ്പാറ (0469-2678983, 8547005034),  ചേർത്തല (0478-2553416, 8547005038), ആറ്റിങ്ങൽ (0470-2627400, 8547005037), പൂഞ്ഞാർ (9562401737, 8547005035), കൊട്ടാരക്കര (0474-2458764, 8547005039) എന്നിവിടങ്ങളിൽ  പ്രവർത്തിക്കുന്ന  ഒമ്പത്  എൻജിനിയറിങ്  കോളജുകളിലേക്ക് 2023-24 അധ്യയന വർഷം എൻ.ആർ.ഐ. സീറ്റുകളിൽ ഓൺലൈൻ വഴി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ  www.ihrdonline.org/ihrdnri എന്ന  വെബ്സൈറ്റ് വഴിയോ ഈ കോളജുകളുടെ വെബ്സൈറ്റ് വഴിയോ (പ്രോസ്പെക്ട്സ് പ്രകാരമുള്ള) ഓൺലൈനായി സമർപ്പിക്കണം. ജൂൺ 15 വൈകിട്ട്  അഞ്ച് വരെ സ്വീകരിക്കും. ഓരോ കോളജിലേയും പ്രവേശനത്തിന് പ്രത്യേകം  അപേക്ഷകൾ സമർപ്പിക്കണം. ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിർദ്ദിഷ്ട അനുബന്ധങ്ങളും, 1,000 രൂപയുടെ രജിസ്‌ട്രേഷൻ ഫീസ് ഓൺലൈനായോ/ബന്ധപ്പെട്ട പ്രിൻസിപ്പലിന്റെ പേരിൽ മാറാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റ് സഹിതം ജൂൺ 19ന് വൈകീട്ട് അഞ്ചിനു മുമ്പ് പ്രവേശനം ആഗ്രഹിക്കുന്ന കോളജിൽ ലഭിക്കണം. വിശദവിവരങ്ങൾക്ക്: www.ihrd.ac.in.