സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കലാജാഥ ജില്ലയില്‍ പര്യടനം നടത്തി. രാവിലെ 10 ന് മാനന്തവാടി ഗാന്ധിപാര്‍ക്കില്‍ നിന്നും ആരംഭിച്ച കലാജാഥ ഒ.ആര്‍ കേളു എം.എല്‍.എ ഫ്ളാഗ് ഓഫ് ചെയ്തു.

ചടങ്ങില്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി പങ്കെടുത്തു. ജില്ലയില്‍ കൈവരിച്ച വികസന നേട്ടങ്ങളെ ആസ്പദമാക്കിയുള്ള സ്‌കിറ്റിന്റെ അവതരണവും നാടന്‍ പാട്ടുകളും വൈവിധ്യമാര്‍ന്ന കലാ പ്രകടനങ്ങളും കലാജാഥയില്‍ അവതരിപ്പിച്ചു. കലാഭവന്‍ ആര്‍ട്ടിസ്റ്റ് ക്ലബിലെ കലാകാരന്‍മാരാണ് കലാജാഥയില്‍ കലാപ്രകടനങ്ങള്‍ അവതരിപ്പിച്ചത്.

മാനന്തവാടി ഗാന്ധിപാര്‍ക്ക്, പനമരം ടൗണ്‍, പുല്‍പ്പള്ളി, സുല്‍ത്താന്‍ ബത്തേരി നഗരസഭാ പരിസരം, മീനങ്ങാടി ബസ്സ്റ്റാന്റ്, കല്‍പ്പറ്റ പുതിയ ബസ്സ്റ്റാന്റ്, മേപ്പാടി ടൗണ്‍, വൈത്തിരി പഴയ ബസ്സ്റ്റാന്റ് എന്നിവടങ്ങളിലാണ് കലാജാഥ പര്യടനം നടത്തിയത്. പ്രോഗ്രാം കോര്‍ഡിനേറ്ററായ ഫെബിന പി. അമീര്‍, കലാകാരന്‍മാരായ കലാഭവന്‍ രാജേഷ്, നവീന്‍ പാലക്കാട്, രഞ്ജീവ്കുമാര്‍, ഐസക്, അജിത്ത് കോഴിക്കോട് തുടങ്ങിയവര്‍ കലാജാഥക്ക് നേതൃത്വം നല്‍കി.