ആലപ്പുഴ: വെള്ളപ്പൊക്ക ദുരിതാശ്വാസമായി സർക്കാർ പ്രഖ്യാപിച്ച 10,000 രൂപ സഹായധനം ലഭിച്ചിട്ടില്ലാത്ത കുടുംബങ്ങൾക്ക് സെപ്റ്റംബർ 25 വരെ അപ്പീൽ നൽകാൻ അവസരമുണ്ട്. 10,000 രൂപ ഒരുമിച്ചോ അല്ലെങ്കിൽ ആദ്യം 3800 രൂപയും പിന്നീട് 6200 രൂപയും എന്ന രീതിയിലോ അല്ലെങ്കിൽ യാഥാക്രമം 1000, 2800 , 6200 രൂപ വീതം എന്ന രീതിയിലോ ആണ് പണം അക്കൗിൽ ലഭിക്കുന്നത്. ഈ വിവരം ബാങ്ക് അക്കൌണ്ട് പരിശോധിച്ചാൽ കൃത്യമായി മനസ്സിലാക്കാം. ഇനിയും സഹായധനം ലഭിക്കാത്തവർക്ക് ബന്ധപ്പെട്ട തഹസീൽദാർമാർക്ക് റേഷൻകാർഡ്, ബാങ്ക് പാസ്സ്ബുക്ക്, ആധാർ എന്നിവയുടെ പകർപ്പ് സഹിതം പരാതി നൽകാവുന്നതാണ്. പരാതി തഹസിൽദാർമാരുടെ നേതൃത്വത്തിൽ രൂപീകരിച്ചിട്ടുള്ള സ്‌ക്വാഡ് പരിശോധിക്കുമെന്നും അർഹതപ്പെട്ട എല്ലാവർക്കും തുക ലഭിക്കുമെന്നും ജില്ല കളക്ടർ അറിയിച്ചു.