ആലപ്പുഴ: ഇലവുംതിട്ട ജങ്ഷനിൽ പ്രവർത്തിക്കുന്ന ഗവ. ഐ.ടി.ഐ (വനിത) മെഴുവേലിയിൽ എൻ.സി.വി.റ്റി സ്‌കീം പ്രകാരം ഓഗസ്റ്റിൽ ആരംഭിച്ച ഫാഷൻ ടെക്‌നോളജി (ഒരു വർഷം) ട്രേഡിൽ ഒഴിവ് ഉണ്ട്. സെപ്റ്റംബർ 24ന് രാവിലെ 10ന് സ്‌പോട്ട് അഡ്മിഷൻ നടത്തും. താൽപര്യമുള്ള വനിതകൾ എസ്.എസ്.എൽ.സി വിജയിച്ച സർട്ടിഫിക്കറ്റ് ടി.സി എന്നിവ സഹിതം സെപ്റ്റംബർ 24ന് രാവിലെ 10ന് ഗവ.ഐ.ടി.ഐ (വനിത) മെഴുവേലിയിൽ ഹാജരാകണം. പ്രവേശനം നേടുന്ന എസ്.സി, എസ്.ടി, ഒ.ഇ.സി വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് ലംപ്‌സംഗ്രാന്റും സ്റ്റൈപ്പന്റും, ജനറൽ വിഭാഗത്തിൽപ്പെടുന്ന പകുതി കുട്ടികൾക്ക് സ്റ്റൈപ്പന്റും ലഭിക്കും. വിശദവിവരത്തിന് ഫോൺ: 0468-2259952.
