പ്രളയ ദുരിതാശ്വാസനിധി സമാഹരണത്തിന്‍െ്റ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ച സാലറി ചലഞ്ച് ഏറ്റെടുത്ത് ജില്ലാ ലോട്ടറി ഓഫീസും ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസും. രണ്ട് ഓഫീസുകളിലുമുളള 27 ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസനിധിയിലേക്കു നല്‍കുന്നതിനുള്ള സമ്മതപത്രം അസിസ്റ്റന്‍്റ് ജില്ലാ ലോട്ടറി ഓഫീസര്‍ സുനു പി. മാത്യു, ക്ഷേമനിധി ഓഫീസര്‍ ഷീല പി. ആര്‍, സൂപ്രണ്ട് പ്രിയ എ.എസ് എന്നിവര്‍ ചേര്‍ന്ന് ജില്ലാ കളക്ടര്‍ ഡോ. ബി.എസ്. തിരുമേനിക്ക് നല്‍കി.