മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോട്ടയം  ഗവ. നേഴ്‌സിംഗ് കോളേജില്‍ നിന്നും 36700 രൂപ സംഭാവന ലഭിച്ചു. അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന സമാഹരിച്ച തുക പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോക്ടര്‍ വത്സമ്മ ജോസഫ്, അസി. പ്രൊഫ. സ്മിത പി. വി, വിദ്യാര്‍ത്ഥി പ്രതിനിധികള്‍ എന്നിവര്‍ കളക്‌ട്രേറ്റില്‍ വച്ച് ജില്ലാ കളക്ടര്‍ ഡോ. ബി.എസ് തിരുമേനിക്ക് കൈമാറി.