എംപ്ലോയബിലിറ്റി സെന്ററിൽ തൊഴിലവസരം

ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ മെയ് 31 ന് രാവിലെ 10.00 മണിക്ക് ജില്ലയിലെ വിവിധ സ്വകാര്യ സ്ഥാപനങ്ങളിൽ ഒഴിവുളള തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. സിവിൽ എഞ്ചിനീയർ (യോഗ്യത : ബി.ടെക്/ഡിപ്ലോമ), ഇലക്ട്രിക്കൽ എഞ്ചിനീയർ (യോഗ്യത : ബി.ടെക് (ഇലക്ട്രിക്കൽ)), ഇലക്ട്രീഷ്യൻ (യോഗ്യത : ഐ.ടി.ഐ), ടെലികോളർ, കസ്റ്റമർകെയർ എക്സിക്യൂട്ടീവ് (യോഗ്യത : ബിരുദം/ഡിപ്ലോമ), സെയിൽസ് കൺസൽട്ടന്റ് (യോഗ്യത : ബിരുദം + ഡ്രൈവിംഗ് ലൈസൻസ്), റിസപ്ഷനിസ്റ്റ്, ഷോറും സെയിൽസ് കൺസൽട്ടന്റ്, കസ്റ്റമർ റിലേഷൻ എക്സിക്യൂട്ടീവ് (യോഗ്യത: ബിരുദം), സർവ്വീസ് മാർക്കറ്റിംഗ് (യോഗ്യത : ഡിപ്ലോമ/ഐ.ടി.ഐ ), അക്കൗണ്ടന്റ് (യോഗ്യത: ബി.കോം വിത്ത് ടാലി) എന്നീ തസ്തികകളിലേക്കാണ് കൂടിക്കാഴ്ച നടത്തുന്നത്. താത്പര്യമുളള ഉദ്യോഗാർത്ഥികൾ അഭിമുഖത്തിൽ പങ്കെടുക്കുന്നതിനായി ബയോഡാറ്റ സഹിതം നേരിട്ട് ഹാജരാകേണ്ടതാണെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു. പ്രായപരിധി 35 വയസ്. കൂടുതൽ വിവരങ്ങൾക്ക് : 0495 2370176

വടകര പോളിടെക്നിക്കിൽ ഗസ്റ്റ് ലക്ചറർ ഇന്റർവ്യൂ

ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന വടകര മോഡൽ പോളിടെക്നിക് കോളേജിൽ 2023-2024 അധ്യയന വർഷത്തേക്ക് കംപ്യൂട്ടർ എഞ്ചിനീയറിംഗ്, കംപ്യൂട്ടർ അപ്ലിക്കേഷൻ എന്നീ വിഷയങ്ങളിൽ ലക്ചറർമാരെ ആവശ്യമുണ്ട്. താൽക്കാലികമായിട്ടാണ് നിയമനം. യോഗ്യത :- ലക്ചറർ ഇൻ കംപ്യൂട്ടർ എഞ്ചിനീയറിംഗ് : പ്രസ്തുത വിഷയങ്ങളിൽ ഫസ്റ്റ് ക്ലാസ്സ് എഞ്ചിനീയറിംഗ് ബിരുദം. ലക്ചറർ ഇൻ കംപ്യൂട്ടർ അപ്ലിക്കേഷൻ : ഫസ്റ്റ് ക്ലാസ്സ് എം സി എ ബിരുദം. താല്പര്യമുള്ളവർ എല്ലാ സർട്ടിഫിക്കറ്റുകളുടെയും അസലും കോപ്പികളും സഹിതം മെയ് 29 ന് രാവിലെ 10 മണിക്ക് ഇന്റർവ്യൂവിന് ഹാജരാവേണ്ടതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0496 2524920