ചക്കിട്ടപറ ഗ്രാമപഞ്ചായത്തിന്റെ പാത്ത് വേ ഫോർ കരിയർ ആന്റ് എംപ്ലോയ്മെന്റ് പദ്ധതിയുടെ ഭാഗമായി കരിയർ ഗൈഡൻസ്‌ സെമിനാർ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ സുനിൽ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ഇ.എം ശ്രീജിത്ത്‌ അധ്യക്ഷത വഹിച്ചു.

പഞ്ചായത്തിലെ അഭ്യസ്തവിദ്യരായ യുവതീ യുവാക്കളെ തൊഴിൽ മേഖലയിൽ എത്തിക്കുന്നതിനാണ് പദ്ധതി ആവിഷ്ക്കരിച്ചിരിക്കുന്നത്. എസ്.എസ്.എസി, യു.പി.എസ്.സി, പി.എസ്.സി തുടങ്ങിയ പരീക്ഷകൾക്കും അക്കൗണ്ടിംഗ് മേഖലയിലേക്കും വിദഗ്ദ പരിശീലനം നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം.

പി.എസ്.സി പരിശീലകൻ മൻസൂർ അലി കാപ്പുങ്കൽ ക്ലാസ് നയിച്ചു. ഗ്രാമപഞ്ചായത്ത്‌ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു വത്സൻ, പഞ്ചായത്തംഗങ്ങളായ വിനീത മനോജ്‌, വിനിഷ ദിനേശൻ, ബിന്ദു സജി, ലൈസ ജോർജ്ജ്‌, എം.എം പ്രദീപൻ, ഓക്സീലിയം സെന്റർ രക്ഷാധികാരികളായ സി.വി രജീഷ്‌, എം രജീഷ്‌, രാജൻ കാവിൽ എന്നിവർ സംസാരിച്ചു.