ഹൈസ്ക്കൂൾ ടീച്ചർ അഭിമുഖം
ജില്ലയിലെ പൊതു വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്ക്കൂൾ ടീച്ചർ (നാച്ചുറൽ സയൻസ്) (കാറ്റഗറി നമ്പർ 384/2020) തസ്തികയുടെ 2023 ജനുവരി 30 ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്കുള്ള അഭിമുഖം മെയ് 31, ജൂൺ 1, ജൂൺ 2 തിയ്യതികളിൽ പി എസ് സി കോഴിക്കോട് റീജ്യണൽ ഓഫീസിൽ നടക്കും. ഉദ്യോഗാർത്ഥികൾക്ക് അവരുടെ പ്രൊഫൈലിൽ അഡ്മിഷൻ ടിക്കറ്റ് ലഭ്യമാക്കിയിട്ടുള്ളതിനാൽ വ്യക്തിഗത ഇന്റർവ്യൂ മെമ്മോ അയയ്ക്കുന്നതല്ല. അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്തെടുത്തു ആവശ്യമായ രേഖകൾ സഹിതം അഡ്മിഷൻ ടിക്കറ്റിൽ പരാമർശിച്ച ഓഫീസിലും തിയ്യതിയിലും അഭിമുഖത്തിന് ഹാജരാകേണ്ടതാണ്. കോവിഡ് 19 രോഗ വ്യാപന ഭീതി നിലനിൽക്കുന്നതിനാൽ ഓഫീസ് പരിസരത്ത് സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കണമെന്ന് ജില്ലാ പി എസ് സി ഓഫീസർ അറിയിച്ചു. ഇന്റർവ്യൂവിന് ഹാജരാകുന്ന ഉദ്യോഗാർത്ഥികൾ പി എസ് സി വെബ്‌സൈറ്റിൽ നിന്നും കോവിഡ് -19 ചോദ്യാവലി ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് പ്രൊഫൈലിൽ അപ്‌ലോഡ് ചെയ്യണം. അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ ലഭ്യമായിട്ടില്ലാത്തവർ പി എസ് സി ജില്ലാ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. ഫോൺ : 0495 2371971
ഗസ്റ്റ് ലക്‌ചറർ അഭിമുഖം
മാനന്തവാടി ഗവ. കോളേജിൽ 2023-24 അക്കാദമിക് വർഷത്തിൽ ഇലക്ട്രോണിക്സ് വിഷയത്തിൽ ഗസ്റ്റ് ലക്ചററുടെ ഒഴിവിലേക്ക് നിയമനം നടത്തുന്നു. കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് തയ്യാറാക്കിയിട്ടുള്ള പാനലിൽ ഉൾപ്പെട്ട അർഹരായ ഉദ്യോഗാർത്ഥികൾ ജൂൺ ഒന്നിന് രാവിലെ 10.30ന് കോളേജ് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് യോഗ്യതാ സർട്ടിഫിക്കറ്റിന്റെ അസലുമായി ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 04935240351
നൈറ്റ് വാച്ച്മാൻ അഭിമുഖം
മാനന്തവാടി ഗവ. കോളേജിലെ ഹോസ്റ്റലുകളിലേക്ക് നൈറ്റ് വാച്ച്മാൻ തസ്തികയിൽ നിലവിലുള്ള രണ്ട് ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. എക്സ് സർവ്വീസ്മെൻ വിഭാഗത്തിൽപ്പെട്ട യോഗ്യരായ ഉദ്യോഗാർത്ഥികൾ മെയ് 30ന് ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് കോളേജ് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് എക്സ് സർവ്വീസ്മെൻ ആണെന്ന് തെളിയിക്കുന്ന രേഖകൾ സഹിതം ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 04935240351