കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് ഹൈസ്‌ക്കൂള്‍/ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ഗാന്ധി ജയന്തി വാരാചരണത്തോടനുബന്ധിച്ച് ക്വിസ് മല്‍സരം സംഘടിപ്പിക്കും. 27ന് രാവിലെ 11 ന് ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും, 11.30 ന് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും മത്സരം നടക്കും. ഖാദി ബോര്‍ഡിന്റെ സ്റ്റാച്യൂ ഉപ്പളം റോഡിലുളള ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിലാണ് മല്‍സരം നടക്കുക. ജില്ലയിലെ സര്‍ക്കാര്‍/ എയ്ഡഡ്/ അണ്‍എയ്ഡഡ് സ്‌കൂളുകളിലേയും, കോളേജുകളിലേയും വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. ഒരു സ്‌ക്കൂള്‍/ കോളേജില്‍ നിന്ന് രണ്ട് വിദ്യാര്‍ത്ഥികള്‍ക്കാണ് അവസരം. സ്‌ക്കൂള്‍/ കോളേജ് മേലധികാരിയുടെ സാക്ഷ്യപത്രം സഹിതം ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസില്‍ 25ന് മുമ്പ് രജിസ്റ്റര്‍ ചെയ്യണം. ഗാന്ധിജിയും ഖാദിയും സ്വാതന്ത്ര്യസമരവും എന്ന വിഷയത്തെ ആസ്പദമാക്കിയാവും ചോദ്യങ്ങള്‍. ജില്ലാതല മല്‍സരങ്ങളില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഒക്‌ടോബര്‍ ആറിന് ഖാദി ബോര്‍ഡ് ആസ്ഥാനത്ത് നടക്കുന്ന സംസ്ഥാന തല മല്‍സരത്തില്‍ പങ്കെടുക്കാം.വിശദ വിവരങ്ങള്‍ക്ക് 0471-2472896.
