താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എൽ പി, യു പി, ഹൈസ്കൂൾ പി ടി എ പ്രസിഡന്റുമാർക്കായി സംഘടിപ്പിച്ച ഏകദിന ശിൽപശാല നഗരസഭ ചെയർമാൻ വെള്ളറ അബ്ദു ഉദ്ഘാടനം ചെയ്തു. ജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ ജി മനോഹരൻ ആധ്യക്ഷത വഹിച്ചു. കൊടുവള്ളി, കുന്ദമംഗലം, മുക്കം, താമരശേരി, ബാലുശേരി, പേരാമ്പ്ര ഉപജില്ലകളിൽ നിന്നുള്ള പി ടി എ പ്രസിഡന്റുമാർ ശിൽപശാലയിൽ പങ്കെടുത്തു.
കൊടുവള്ളി മുൻസിപ്പൽ കമ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അനിൽകുമാർ മുഖ്യാതിഥിയായി. ജില്ലാ വിദ്യാഭ്യാസ സമിതി മുൻ കൺവീനർ കെ കെ ശിവദാസൻ, കൊടുവള്ളി ബി പി സി മെഹറലി തുടങ്ങിയവർ ക്ലാസുകൾ നയിച്ചു. വിദ്യാഭ്യാസ ജില്ല എച്ച് എം ഫോറം കൺവീനർ പ്രമോദ് കെ വി, കൊടുവള്ളി എ ഇ ഒ സി പി അബ്ദുൾ ഖാദർ, സീനിയർ സൂപ്രണ്ട് ബിന്ദു, സബ് ജില്ല എച്ച് എം ഫോറം കൺവീനർമാരായ ഷമീർ സി കെ, വിനോദ് കുമാർ, ഖദീജ എന്നിവർ സംസാരിച്ചു.