കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ സ്ഥാപിച്ച സി ടി സ്കാനർ റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു. സമൂഹത്തിലെ അടിസ്ഥാന ജനവിഭാഗങ്ങൾക്കും പാവപ്പെട്ടവർക്കും ഗുണമേന്മയുള്ള ചികിത്സ ലഭ്യമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് ചടങ്ങിൽ മന്ത്രി കെ രാജൻ പറഞ്ഞു.
കൊടുങ്ങല്ലൂർ താലൂക്കാശുപത്രിയിൽ വി ആർ സുനിൽകുമാർ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 1.75 കോടി രൂപ ചെലവഴിച്ചാണ് സി ടി സ്കാനർ സ്ഥാപിച്ചത്.
ചടങ്ങിൽ വി ആർ സുനിൽ കുമാർ എംഎൽഎ അധ്യക്ഷനായി. നഗരസഭ ചെയർപേഴ്സൺ ടി കെ ഗീത, വൈസ് ചെയർമാൻ വി എസ് ദിനൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ലത ഉണ്ണികൃഷ്ണൻ, കെ എസ് കൈസാബ്, എൽസി പോൾ, ഷീല പണിക്കശ്ശേരി, ഡിഎംഒ ഡോ.ടി പി ശ്രീദേവി, മറ്റ് ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ, ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.