ആലപ്പുഴ: സംസ്ഥാന സർക്കാർ സർവീസിൽ നിന്ന് വിരമിച്ച അധ്യാപിക തന്റെ പ്രൊവിഡന്റ് ഫണ്ട് തുകയിൽ നിന്ന് ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്ത് മാതൃകയായി. തഴക്കര  വെട്ടിയാർ വെട്ടിയാർ വില്ലേജിൽ അമ്പോലത്ത് മീനത്തേതിൽ വീട്ടിൽ വൽസലയാണ് തന്റെ പി.എഫ്. തുകയിൽ നിന്ന് ഒരു ലക്ഷം രൂപയ്ക്കുള്ള ചെക്ക് മന്ത്രിമാരായ ജി.സുധാകരനേയും പി.തിലോത്തമനേയും ഏൽപ്പിച്ചത്. നാടൊന്നാകെ ദുരിതം അനുഭവിക്കുമ്പോൾ തനിക്കു മാറിനിൽക്കാൻ കഴിയില്ലെന്ന നിലപാടിലാണ് വൽസല ഈ തീരുമാനത്തിലെത്തിയത്. പന്തളം കോട്ടക്കോണം ഹൈസ്‌കൂൾ അധ്യാപികയായി 26 വർഷത്തെ സേവനത്തിനുശേഷമാണ് വൽസല വിരമിച്ചത്.