സംസ്ഥാനത്തെ സര്‍ക്കാര്‍/സ്വാശ്രയ കോളേജുകളിലേക്ക് 2023-24 അധ്യയന വര്‍ഷത്തെ ബാച്ചിലര്‍ ഓഫ് ഡിസൈന്‍ (B.Des) പ്രവേശനത്തിന് അപേക്ഷാ ഫീസടയ്ക്കുന്നതിനും ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കുന്നതിനുമുള്ള സമയപരിധി ജൂണ്‍ എട്ട് വരെയാക്കി. www.lbscentre.kerala.gov.in എന്ന വെബ് സൈറ്റ് വഴി ഓണ്‍ലൈനായി ഫീസടയ്ക്കുകയും അപേക്ഷ സമര്‍പ്പിക്കുകയും ചെയ്യാം. പ്ലസ്ടു ആണ് അടിസ്ഥാന യോഗ്യത. വിശദവിവരങ്ങള്‍ക്ക് വെബ് സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 0471-2324396, 2560327.