സംസ്ഥാന സർക്കാരിൻ്റെ മാലിന്യ മുക്തം നവകേരളം പരിപാടിയുമായി ചേർന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കോഴിക്കോട് ബീച്ചിൽ ശുചീകരണം നടത്തി. മേയർ ഡോ.ബീന ഫിലിപ്പ് പ്ലാസ്റ്റിക് ശേഖരിച്ചു കൊണ്ട് ശുചീകരണ പ്രവർത്തികൾ ഉദ്ഘാടനം ചെയ്തു.
ലോക പരിസ്ഥിതി ദിനാചരണത്തിൻ്റെ പ്രധാന മുദ്രാവാക്യമായ “ബീറ്റ് പ്ലാസ്റ്റിക് പൊല്യൂഷൻ” ആശയത്തെ കേന്ദ്രീകരിച്ച് സ്കൂളുകൾ, സ്ഥാപനങ്ങൾ പ്രധാന ജൈവവൈവിധ്യ ആവാസ വ്യവസ്ഥാകേന്ദ്രങ്ങൾ, നീരൊഴുക്കുകൾ എന്നിവിടങ്ങളിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ വൃത്തിയാക്കാൻ പരിഷത്ത് പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്.
ചടങ്ങിൽ പ്രൊഫ.കെ.ശ്രീധരൻ അധ്യക്ഷത വഹിച്ചു. ജില്ലാ ആസൂത്രണ ഉപാധ്യക്ഷൻ മണലിൽ മോഹനൻ, പരിഷത്ത് ജില്ലാ പ്രസിഡന്റ് ബി.മധു, തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ സെക്രട്ടറി പി.എം.വിനോദ്കുമാർ സ്വാഗതവും വിജീഷ് പരവരി നന്ദിയും പറഞ്ഞു.