2023 വര്‍ഷത്തെ ട്രോള്‍ ബാന്‍ കാലയളവില്‍ (ജൂൺ ആറ്‌ അർധരാത്രി മുതല്‍ ജൂലൈ 31 അർധരാത്രി വരെ) ജില്ലയില്‍ കടല്‍ പട്രോളിങ്ങ്‌, കടല്‍ രക്ഷാ പ്രവര്‍ത്തനം എന്നിവക്കായി ഒരു ഫൈബര്‍ ക്രാഫ്റ്റ്‌ വാടക വ്യവസ്ഥയില്‍ ലഭ്യമാക്കുന്നതിന്‌ 2023 മെയ് 12ന്‌ ക്ഷണിച്ച ക്വട്ടേഷനിൽ മതിയായ ക്വട്ടേഷനുകൾ ലഭ്യമാകാത്തതിനാൽ പുനർ ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ജൂൺ അഞ്ചിന് ഉച്ചക്ക്‌ മൂന്ന് മണിക്ക്‌ മുന്‍പായി ബേപ്പൂര്‍ ഫിഷറീസ്‌ സ്റ്റേഷന്‍, ഫിഷറീസ്‌ അസിസ്റ്റന്റ്‌ ഡയറക്ടര്‍ മുന്‍പാകെ സമര്‍പ്പിക്കേണ്ടതാണ്‌. ലഭ്യമായ ക്വട്ടേഷനുകള്‍ അന്നേ ദിവസം 3.30 ന് തുറക്കുന്നതാണെന്ന് ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ : 0495 2414074, 9496007052

മീഡിയ അക്കാദമി പി.ജി.ഡിപ്ലോമ: ജൂണ്‍ 17 വരെ അപേക്ഷിക്കാം

കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന പി ജി ഡിപ്ലോമ കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജേണലിസം ആൻഡ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പബ്ലിക് റിലേഷന്‍സ് & അഡ്വര്‍ടൈസിങ്ങ് എന്നീ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്‌സുകള്‍ക്ക് ജൂണ്‍ 17 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാനവര്‍ഷ ബിരുദ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. 2023 മെയ് 31 ന് 28 വയസ്സ് കവിയരുത്. പട്ടികജാതി, പട്ടികവര്‍ഗ, ഒ.ഇ.സി. വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസ്സിളവും ഫീസിളവും ഉണ്ടാകും. അഭിരുചി പരീക്ഷയുടേയും ഇന്റര്‍വ്യൂവിന്റേയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. പ്രവേശന പരീക്ഷ ഓണ്‍ലൈനായാണ് നടത്തുക. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0484-2422275

സി -ഡിറ്റിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ

തൊഴിലധിഷ്ഠിത കോഴ്സുകൾക്ക് സി -ഡിറ്റിൽ അപേക്ഷ ക്ഷണിച്ചു. മൂന്നു മാസത്തെ സർട്ടിഫിക്കറ്റ് കോഴ്സുകൾക്കും ആറു മാസത്തെ ഡിപ്ലോമ കോഴ്സുകൾക്കും ജൂൺ 25 വരെ അപേക്ഷിക്കാം. സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ നോൺ ലീനിയർ എഡിറ്റിംഗ്, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ വീഡിയോഗ്രഫി, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഡിജിറ്റൽ സ്റ്റിൽ ഫോട്ടോഗ്രാഫി, ഡിപ്ലോമ ഇൻ ഡിജിറ്റൽ വീഡിയോ എഡിറ്റിംഗ്, ഡിപ്ലോമ ഇൻ ഡിജിറ്റൽ വിഡിയോഗ്രാഫി, എന്നീ കോഴ്സുകൾക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. വിവരങ്ങൾക്ക് : www.mediastudies.cdit.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക് :9895788155/8597720167