അപേക്ഷ ക്ഷണിച്ചു

പട്ടിക ജാതി പട്ടിക വർഗ്ഗ വികസന കോർപ്പറേഷൻ നടപ്പിലാക്കുന്ന സർക്കാർ ഉദ്യോഗസ്ഥർക്കുള്ള വ്യക്തിഗത വായ്പാ പദ്ധതിക്ക് കീഴിൽ വായ്പ അനുവദിക്കുന്നതിനായി ജില്ലയിൽ നിന്നുള്ള പട്ടിക ജാതി വിഭാഗത്തിൽപ്പെട്ട സർക്കാർ ഉദ്യോഗസ്ഥരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. വായ്പാ തുക 2,00,000 രൂപ വരെയാണ്. തിരിച്ചടവ് കാലാവധി : അഞ്ച് വർഷം. പലിശ നിരക്ക് : 10 ശതമാനം. ജാമ്യമായി സ്വന്തം ശമ്പള സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്. താല്പര്യമുള്ളവർ വിശദ വിവരങ്ങൾക്കും അപേക്ഷാഫോറത്തിനുമായി ജില്ലാ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. ഫോൺ : 0495-2767606, 9400068511.

 

അതിഥി അധ്യാപക ഒഴിവ്

കോഴിക്കോട് ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ ജേർണലിസം, ഇംഗ്ലീഷ് വിഭാഗങ്ങളിൽ അതിഥി അധ്യാപകരുടെ ഒഴിവുണ്ട്. ഉദ്യോഗാർത്ഥികൾ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം നേടിയവരും നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ് ) പാസ്സായവരും, കോഴിക്കോട് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപഡയറക്ടറേറ്റിൽ തയ്യാറാക്കിയിട്ടുള്ള അതിഥി അധ്യാപകരുടെ പാനലിൽ ഉൾപെട്ടവരുമായിരിക്കണം. താല്പര്യമുള്ളവർ ജൂൺ രണ്ടിന് (രാവിലെ പത്തിന് ഇംഗ്ലീഷ്, ഉച്ചക്ക് രണ്ട് മണിക്ക് ജേണലിസം ) യോഗ്യത തെളിയിക്കുന്ന അസൽ രേഖകൾ സഹിതം കൂടിക്കാഴ്ചക്ക് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0495 2320694

 

ഫോട്ടോ ജേണലിസം കോഴ്‌സിന് സീറ്റൊഴിവ്

കേരള മീഡിയ അക്കാദമി കൊച്ചി സെന്ററില്‍ നടത്തുന്ന ഫോട്ടോ ജേര്‍ണലിസം കോഴ്സ് 2023 ജൂണ്‍ ബാച്ചിലെ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ മൂന്നു മാസമാണ് കോഴ്‌സിന്റെ കാലാവധി. ശനി, ഞായര്‍ ദിവസങ്ങളിലാണ് ക്ലാസുകള്‍. സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്‌സിന് 25,000/ രൂപയാണ് ഫീസ്. പ്ലസ്ടു വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ ഓണ്‍ലൈനായി www.keralamediaacademy.org എന്ന വെബ്‌സൈറ്റിലൂടെ സമര്‍പ്പിക്കാം. സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0484 2422275, 8281360360