മുയൽ വളർത്തൽ പരിശീലനം

മലമ്പുഴ സർക്കാർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ജൂൺ രണ്ടിന് രാവിലെ 10 മണി മുതൽ 5 മണി വരെ മുയൽ വളർത്തലിൽ പരിശീലനം നൽകുന്നു. പരിശീലനത്തിൽ പങ്കെടുക്കുന്നവർ 9188522713, 0491- 2815454 എന്ന നമ്പറുകളിൽ വിളിച്ച് മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു. പങ്കെടുക്കുന്നവർ ആധാർ കാർഡിന്റെ കോപ്പി കൊണ്ടുവരേണ്ടതാണ്.

 

അപേക്ഷ ക്ഷണിച്ചു

2023-2024 അധ്യയന വർഷത്തിൽ കോടഞ്ചേരി ഗവ. കോളേജിൽ സുവോളജി വിഭാഗത്തിൽ അതിഥി അധ്യാപകരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർഥികൾ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം നേടിയവരും,നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് അല്ലെങ്കിൽ പി എച്ച് ഡി യോഗ്യതയുള്ളവരും കോളജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ/വകുപ്പിൻ്റെ ഔദ്യോഗിക വെബ് സൈറ്റിൽ (http://117.218.120.177/guestregistration/) പേര് രജിസ്റ്റർ ചെയ്തവരുമായിരിക്കണം. താല്പര്യമുള്ളവർ ആവശ്യമായ രേഖകൾ സഹിതം ജൂൺ അഞ്ച് രാവിലെ 10.30ന് പ്രിൻസിപ്പലിന്റെ ചേംബറിൽ കൂടിക്കാഴ്ചക്ക് ഹാജരാവേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 8289853275

പരിശീലന പരിപാടി

സെൻ്റർ ഫോർ ഡെവല്പ്മെൻ്റ് ഓഫ് ഇമേജിങ് ടെക്നോളജി(സി – ഡിറ്റ്), സൗരോർജ്ജ സാങ്കേതിക വിദ്യയിൽ ജൂൺ 19 മുതൽ 23 വരെ തിരുവനന്തപുരത്ത് അഞ്ച് ദിവസം ദൈർഘ്യമുള്ള പരിശീലന പരിപാടി നടത്തുന്നു. യോഗ്യത, ഫീസ് തുടങ്ങിയ വിശദാംശങ്ങൾ സി – ഡിറ്റ് വെബ്സൈറ്റിൽ (www.cdit.org ) ലഭ്യമാണ്. താല്പര്യമുള്ളവർ ജൂൺ 15ന് മുമ്പ് ഓൺലൈനായി രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് രജിസ്ട്രാർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 9895788233.