അസിസ്റ്റന്റ് മാനേജർ ഒഴിവ്

ഏജൻസി ഫോർ ഡവലപ്മെന്റ് ഓഫ് അക്വാകൾച്ചർ, കേരള (അഡാക്ക്) യുടെ തലശ്ശേരിയിൽ പ്രവർത്തനം ആരംഭിക്കുന്ന ഫീഡ് മിൽ പ്ലാന്റിലേക്ക് അസിസ്റ്റന്റ് മാനേജർ (പ്രൊഡക്ഷൻ) (ട്രെയിനി) തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

യോഗ്യത : ബി ടെക് (മെക്കാനിക്കൽ എഞ്ചിനിയറിംഗ്). താത്പര്യമുള്ളവർ ബയോഡാറ്റ സഹിതം റീജിയണൽ എക്സിക്യൂട്ടീവ്, അഡാക്ക് നോർത്ത് സോൺ റീജിയണൽ ഓഫീസ്, എരഞ്ഞോളി പോസ്റ്റ്, തലശ്ശേരി-670 107 എന്ന വിലാസത്തിലോ adakrenzone@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ ജൂൺ ഒമ്പതിനകം അപേക്ഷിക്കുക. കൂടുതൽ വിവരങ്ങൾക്ക് : 0490-2354073.

സീറ്റ് ഒഴിവ്

ഗവ: ഐ.ടി.ഐ.യുടെയും ഇൻസ്റ്റിറ്റ്യൂട്ട് മാനേജ്മെൻ്റ് കമ്മിറ്റി സൊസൈറ്റിയുടെയും ആഭിമുഖ്യത്തിൽ നടത്തുന്ന പ്രൊഫഷണൽ ഡിപ്ലോമ ഇൻ എലവേറ്റർ എൻജിനീയറിങ് കോഴ്സിലേക്ക് സീറ്റുകൾ ഒഴിവുണ്ട്. താല്പര്യമുള്ളവർ ഐ.ടി.ഐ.ഐ.എം.സി ഓഫീസുമായി ബന്ധപ്പെടണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 8129412079, 9048902926