കടലുണ്ടി ഗ്രാമപഞ്ചായത്തിലെ കോട്ടക്കുന്ന് അങ്കണവാടിയുടെ പുതിയ കെട്ടിടം കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനുഷ വി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ ശിവദാസൻ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക്‌, ഗ്രാമപഞ്ചായത്തുകൾ ചേർന്ന് 21 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ അങ്കണവാടി കെട്ടിടം നിർമ്മിച്ചത്. കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ ടി.കെ ശൈലജ ടീച്ചർ മുഖ്യാതിഥിയായി.

പഞ്ചായത്ത് സ്‌റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു പച്ചാട്ട്, മെമ്പർമാരായ വിമ്മി എറുകാട്ടിൽ, അജിത വി.എസ്സ്, റിജി പിലാക്കാട്ട്, നിശ പനയമഠത്തിൽ, മുൻ പഞ്ചായത്ത് പ്രസിഡന്റ് സി.കെ.അജയകുമാർ. എന്നിവർ സംസാരിച്ചു. ക്ഷേമകാര്യ സ്‌റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുരളി മുണ്ടെങ്കാട്ട് സ്വാഗതവുo അങ്കണവാടി വർക്കർ രാജശ്രീ കെ നന്ദിയും പറഞ്ഞു. പഞ്ചായത്തിലെ മുഴുവൻ അങ്കണവാടികളിലും പ്രവേശനോത്സവവും സംഘടിപ്പിച്ചു. ത്രിതലപഞ്ചായത്ത് ജനപ്രതിനിധികൾ പങ്കെടുത്തു.