പ്രളയംമൂലമുണ്ടായ  നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിന് കേന്ദ്രസംഘം നാളെ(സെപ്റ്റംബര്‍ 23) കൊല്ലം ജില്ലയില്‍ സന്ദര്‍ശനം നടത്തും. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിലെ ഉപദേശകന്‍ അഷു മാത്തൂരിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ ജലവിഭവ വകുപ്പിലെ കമ്മീഷണര്‍ ടി.എസ് മെഹ്‌റ, കേന്ദ്ര ദുരന്തനിവാരണ അതോറിറ്റി ജോയിന്റ് സെക്രട്ടറി അനില്‍കുമാര്‍ സാംഗി എന്നിവരും ഉള്‍പ്പെടുന്നു.
ഉച്ചയ്ക്ക് 12.30ന് ജില്ലയിലെത്തുന്ന കേന്ദ്ര ഉദ്യോഗസ്ഥര്‍ക്കുമുന്നില്‍ പ്രളയക്കെടുതികളുടെ വിശദാംശങ്ങള്‍  ജില്ലാ കളക്ടര്‍ അവതരിപ്പിക്കും. വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികളും യോഗത്തില്‍ പങ്കെടുക്കും. ജില്ലയില്‍ പ്രളയം ബാധിച്ച മേഖലകളില്‍ കേന്ദ്ര സംഘം സന്ദര്‍ശനം നടത്തും.