ആലപ്പുഴ: പുറക്കാട് ഗവ. ഐ.ടി.ഐ.യിൽ വെൽഡർ, ഇന്റീരിയർ ഡെക്കറേഷൻ ആൻഡ് ഡിസൈനിങ് എന്നീ ട്രേഡിൽ അരിത്തമറ്റിക് കം ഡ്രോയിങ് ഇൻസ്ട്രക്ടറുടെ താത്ക്കാലിക ഒഴിവുണ്ട്. ഏതെങ്കിലും ബ്രാഞ്ചിൽ എൻജിനീയറിങ് ബിരുദമോ ഡിപ്ലോമ യോഗ്യതയുള്ളവരോ ആകണം അപേക്ഷകർ. ബിരുദമുള്ളവർക്ക് ഒരു വർഷത്തെ അധ്യാപക പ്രവൃത്തി പരിചയവും ഡിപ്ലോമയുള്ളവർക്ക് രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും വേണം. നിശ്ചിത യോഗ്യതയുള്ളവർ ജനനത്തീയതി, വിദ്യാഭ്യാസ യോഗ്യത (മാർക്ക് ലിസ്റ്റ് ഉൾപ്പെടെ), തൊഴിൽപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ 28ന് രാവിലെ 11ന് പ്രിൻസിപ്പലിന്റെ മുമ്പാകെ ഹാജരാകണം. വിശദവിവരങ്ങൾക്ക് ഫോൺ: 0477-2298118.