വെച്ചൂർ ഗ്രാമപഞ്ചായത്തിലെ ഇടയാഴം തോട്ടപ്പള്ളി 82-ാം നമ്പർ അങ്കണവാടിക്ക് ഇനി സ്വന്തം കെട്ടിടം. നിർമ്മാണം പൂർത്തീകരിച്ച പുതിയ അങ്കണവാടി കെട്ടിടം സി.കെ ആശ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വെച്ചൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ആർ. ഷൈലകുമാർ ചടങ്ങിൽ അധ്യക്ഷനായി. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്നു 15 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്. വാടക കെട്ടിടത്തിലായിരുന്നു അങ്കണവാടി പ്രവർത്തിച്ചിരുന്നത്.
വെച്ചൂർ ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ ചിരട്ടേപ്പറമ്പ് ലക്ഷംവീട് കോളനിയിലെ പഞ്ചായത്ത് വക മൂന്നര സെന്റ് ഭൂമിയിലാണ് പുതിയ കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. പുതിയ അധ്യയന വർഷത്തിന്റെ ആരംഭത്തിൽ തന്നെ അങ്കണവാടി കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ സാധിച്ചു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിൻസി ജോസഫ്, ബ്ലോക്ക് പഞ്ചായത്തംഗം എസ്.മനോജ് കുമാർ, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്മാരായ പി.കെ മണിലാൽ, സോജി ജോർജ്, എൻ.ബീന, ഗ്രാമപഞ്ചായത്തംഗങ്ങളായ ഗീതാ സോമൻ, ചാന്ദിനി, അൻസി തങ്കച്ചൻ, എസ് സുരേഷ് കുമാർ എന്നിവർ പങ്കെടുത്തു.