പബ്ലിക് സർവീസ് കമ്മിഷൻ നടത്തുന്ന വകുപ്പുതല പരീക്ഷകളുടെ, ഡിജിലോക്കറിൽ നിന്നു പകർപ്പ് എടുക്കുന്ന സർട്ടിഫിക്കറ്റുകളുടെ ആധികാരിത പരിശോധിച്ച് ഉറപ്പ് വരുത്തുന്നതിനു മാർഗ്ഗനിർദേശങ്ങൾ നൽകി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. (ഉത്തരവ് നം.ജി.ഒ.(എം.എസ്) നം. 9/2023/പി എ.ആർ.ഡി, തീയതി, 19.05.2023).

വകുപ്പ്തല പരീക്ഷ സർട്ടിഫിക്കറ്റ് പരിശോധനയ്ക്കായി അധികാരപ്പെട്ട ഉദ്യോഗസ്ഥർ https://psc.kerala.gov.in/kpsc/certverify.php എന്ന വെബ് പേജ് സന്ദർശിച്ച് സർട്ടിഫിക്കറ്റ് ഐ.ഡി, സർട്ടിഫിക്കറ്റ് ഉടമയുടെ പേര് എന്നിവ നൽകി പരിശോധിക്കണം. ഡിജിലോക്കറിൽ നിന്നും ഡൗൺലോഡ് ചെയ്ത് എടുക്കുന്ന സർട്ടിഫിക്കറ്റിൽ ക്യൂ.ആർ കോഡ് സ്കാൻ ചെയ്ത് പരിശോധിക്കണം.

വകുപ്പുതല പരീക്ഷ സർട്ടിഫിക്കറ്റിന്റെ ആധികാരിത ഉറപ്പു വരുത്തിയ ശേഷം അത് ജീവനക്കാരുടെ പ്രൊബേഷൻ ഡിക്ലറേഷൻ, പ്രൊമോഷൻ എന്നീ ആവശ്യങ്ങൾക്ക് താത്കാലികമായി സ്വീകരിക്കാവുന്നതാണെന്നും ഉത്തരവിൽ പറയുന്നു.