സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിംഗും സംയുക്തമായി തിരുവനന്തപുരം (0471-2474720, 2467728), എറണാകുളം (0484-2605322), കോഴിക്കോട് (0495-2356591, 2723666) കേന്ദ്രങ്ങളിൽ ആരംഭിക്കുന്ന സർക്കാർ അംഗീകാരമുള്ള ഒരു വർഷ കെജി.ടി.ഇ. പ്രീ-പ്രസ് ഓപ്പറേഷൻ, കെ.ജി.ടി.ഇ. പ്രസ് വർക്ക്, കെ.ജി.ടി.ഇ പോസ്റ്റ് പ്രസ്സ് ഓപ്പറേഷൻ ആൻഡ്  ഫിനിഷിംഗ് കോഴ്‌സുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്.

അപേക്ഷകർ എസ്.എസ്.എൽ.സി. അഥവാ തത്തുല്യ യോഗ്യത പാസായിരിക്കണം. പട്ടികജാതി/പട്ടികവർഗ/മറ്റർഹ വിഭാഗക്കാർക്ക് നിയമാനുസൃത ഫീസ് ആനുകൂല്യം ലഭിക്കും. ഒ.ബി.സി /എസ്.ഇ.ബി.സി/മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് വരുമാന പരിധിയ്ക്ക് വിധേയമായി ഫീസ് ആനുകൂല്യവുമുണ്ട്.

വിദ്യാഭ്യാസയോഗ്യത, ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും പാസ്സ്‌പോർട്ട് വലുപ്പത്തിലുള്ള ഫോട്ടോ സഹിതം അതത് കേന്ദ്രങ്ങളിൽ റിപ്പോർട്ട് ചെയ്യണം. വിശദവിവരങ്ങൾക്ക്: 0471-2474720, 0471-2467728, www.captkerala.com.