മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഡി.ഫാം പാർട്ട് II (റഗുലർ/സപ്ലിമെന്ററി) പരീക്ഷ സംസ്ഥാനത്തെ വിവിധ ഫാർമസി കോളജുകളിൽ നടത്തും. പരീക്ഷക്ക് രജിസ്റ്റർ ചെയ്യേണ്ട അപേക്ഷകർ നിശ്ചിത തുകക്കുള്ള ഫീസ് അടച്ച് പൂരിപ്പിച്ച അപേക്ഷകൾ ജൂൺ 12നു മുമ്പായി ബന്ധപ്പെട്ട കോളജുകളിൽ സമർപ്പിക്കണം. അതാത് കോളജുകളിൽ നിന്നുള്ള അപേക്ഷകൾ ജൂൺ 21നു മുമ്പായി, ചെയർപേഴ്സൺ, ബോർഡ് ഓഫ് ഡി.ഫാം എക്സാമിനേഷൻസ്, തിരുവനന്തപുരം-11 എന്ന വിലാസത്തിൽ അയക്കണം. വിശദവിവരങ്ങൾ www.dme.kerala.gov.in എന്ന വെബ്സൈറ്റിലും വിവിധ ഫാർമസി കോളജുകളിലും ലഭിക്കും.