സ്ത്രീകൾക്കായി ഡിപ്ലോമ ഇൻ മൾട്ടി സ്‌കിൽ ഹോസ്പിറ്റാലിറ്റി എക്‌സിക്യൂട്ടീവ് കോഴ്‌സ്

കീറ്റ്‌സിന്റെ തിരുവനന്തപുരം, മലയാറ്റൂർ, തലശ്ശേരി കേന്ദ്രങ്ങളിൽ സ്ത്രീകൾക്കായി നടത്തുന്ന വളരെയധികം തൊഴിൽ സാധ്യതയുളള ഡിപ്ലോമ ഇൻ മൾട്ടി സ്‌കിൽ ഹോസ്പിറ്റാലിറ്റി എക്‌സിക്യൂട്ടീവ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത പ്ലസ്ടു. ഉയർന്ന പ്രായപരിധി 30 വയസ്. പട്ടികജാതി/പട്ടിക വർഗത്തിലുള്ള വനിതകൾക്ക് കോഴ്സ് സൗജന്യമാണ്. മറ്റ് വിഭാഗത്തിലുള്ള വനിതകൾക്ക് സംസ്ഥാന സർക്കാർ 50 ശതമാനം സ്‌കോളർഷിപ്പ് നൽകും. അവർക്കുള്ള ഫീസ് 15,000 + ജി.എസ്.ടിയാണ്. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് പ്ലേസ്‌മെന്റ് അസിസ്റ്റന്റ്‌സ് കിറ്റ്‌സ് നൽകും. കൂടുതൽ വിവരങ്ങൾക്ക്: www.kittsedu.org, 0471-2329468, 2339178.

കിറ്റ്‌സിൽ ബി.ബി.എ./ബി.കോം മാനേജ്‌മെന്റ് സീറ്റ്

സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്‌സിൽ കേരള സർവകലാശാലയുടെ ബി.ബി.എ. (ടൂറിസം മാനേജ്‌മെന്റ്) / ബി.കോം (ട്രാവൽ ആൻഡ് ടൂറിസം) കോഴ്‌സുകളിലേക്ക് മാനേജ്‌മെന്റ് സീറ്റിൽ അപേക്ഷിക്കാം. വിദ്യാർത്ഥികൾക്ക് www.kittsed.org വഴിയോ നേരിട്ടോ അപേക്ഷിക്കാം. ഫോൺ: 9446529467/0471-2327707, 2329539.

എം.ബി.എ. (ട്രാവൽ ആൻഡ് ടൂറിസം) ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷിക്കാം

        സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്സിൽ എം.ബി.എ.(ട്രാവൽ ആൻഡ് ടൂറിസം) ബാച്ചിലേക്ക് ഒഴിവുള്ള സീറ്റിലേക്ക് ഓൺലൈനായി അപേക്ഷിക്കാം.  അംഗീകൃത സർവ്വകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ 50 ശതമാനം മാർക്കോടെ ഡിഗ്രിയും, KMAT/CMAT/CAT യോഗ്യതയും ഉള്ളവർക്കും അവസാന വർഷ ഡിഗ്രി വിദ്യാർത്ഥികൾക്കും www.kittsedu.org വഴി അപേക്ഷിക്കാം.

        കേരള സർവകലാശാലയുടെയും, എ.ഐ.സി.റ്റി.ഇ. യുടേയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവത്സര കോഴ്സിൽ, ട്രാവൽ, ടൂർ ഓപ്പറേഷൻ, ഹോസ്പിറ്റാലിറ്റി, എയർപോർട്ട് മാനേജ്‌മെന്റ്‌ എന്നീ വിഷയങ്ങളിൽ സ്പെഷ്യലൈസേഷനും ജർമ്മൻ, ഫ്രഞ്ച് ഭാഷകൾ പഠിക്കാനും അവസരമുണ്ട്.  വിജയിക്കുന്നവർക്ക് 100 ശതമാനം പ്ലേസ്മെന്റ് അസിസ്റ്റൻസ് നൽകുന്നു.  SC/ST വിദ്യാർത്ഥികൾക്ക് സംവരണവും ആനുകൂല്യങ്ങളും ലഭിക്കും.