കൊയിലാണ്ടി നഗരസഭയിലെ ഹരിത കർമ്മ സേനാംഗങ്ങൾക്ക് സുരക്ഷാ ഉപകരണങ്ങൾ വിതരണം ചെയ്തു. വിതരണോദ്ഘാടനം നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ സത്യൻ നിർവഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രജില സി അധ്യക്ഷത വഹിച്ചു.

നഗരസഭയുടെ 2022 -23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വാങ്ങിയ റെയിൻ കോട്ട്, യൂണിഫോം, ഗ്ലൗസ്, ഗംബൂട്ട് , തൊപ്പി, അർബാന,സോപ്പ് എന്നിവയാണ് വിതരണം ചെയ്തത്.

സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ.എ ഇന്ദിര ടീച്ചർ, ഇ.കെ അജിത്ത് മാസ്റ്റർ, നിജില പറവകൊടി, കൗൺസിലർമാരായ ഫക്രുദ്ദീൻ മാസ്റ്റർ, രത്നവല്ലി ടീച്ചർ, പ്രജിഷ, ജിഷ, ഹെൽത്ത് ഇൻസ്പെക്ടർമാരായ സുരേഷ് എ.പി , കെ റിഷാദ്, ജമീഷ് മുഹമ്മദ്, ഷീബ ടി.കെ, ലിജോയ് എൽ, വിജിന പി, ഹരിത കർമ്മസേന കൺസോർഷ്യം സെക്രട്ടറി സിന്ധു, നഗരസഭ ക്ലീൻ സിറ്റി മാനേജർ ഇ.ബാബു എന്നിവർ സംസാരിച്ചു.