ഐ.എച്ച്.ആർ.ഡി. യുടെ കീഴിൽ പ്രവർത്തിക്കുന്ന പോളിടെക്‌നിക് കോളജിൽ 2023-24 അധ്യയന വർഷത്തിൽ 3 വർഷ എഞ്ചിനീയറിംഗ് ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ബയോ മെഡിക്കൽ എൻജിനീയറിംഗ്, കമ്പ്യൂട്ടർ എൻജിനീയറിംഗ്, കമ്പ്യൂട്ടർ ഹാർഡ് വെയർ എൻജിനീയറിംഗ്, ഇലക്ട്രോണിക്‌സ് & കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് എന്നിവയാണ് കോഴ്സുകൾ.
ജൂൺ 14 മുതൽ www.polyadmission.org എന്ന അഡ്മിഷൻ പോർട്ടൽ വഴി അപേക്ഷകൾ സമർപ്പിക്കാം. SC/ST/OEC/OBC (H) വിഭാഗക്കാർക്ക് ഫീസ് ആനുകൂല്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: 8547005084, 9447847816, 9446073146.