മണ്ണന്തല ഗവ. കൊമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തുന്ന രണ്ടുവർഷ ഡിപ്ലോമ ഇൻ സെക്രട്ടേറിയൽ പ്രാക്ടീസ് കോഴ്‌സിലേക്കുളള 2023-24 അധ്യയന വർഷത്തെ പ്രവേശനത്തിന് വേണ്ടി ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷയും  പ്രോസ്പക്ടസും അനുബന്ധ വിവരങ്ങളും www.polyadmission.org/gci എന്ന അഡ്മിഷൻ പോർട്ടലിൽ ജൂൺ 30 വരെ ലഭ്യമാണ്. എസ്എസ്എൽസി, തുല്യയോഗ്യത ഉളളവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0471- 2540494.