ആലപ്പുഴ അരൂരിൽ പ്രവർത്തിക്കുന്ന കെൽട്രോൺ ടൂൾ റൂം റിസർച്ച് ആൻഡ് ട്രെയിനിങ് സെന്ററിൽ (KELTRAC) നടത്തുന്ന ടൂൾ ആൻഡ് ഡൈ എഞ്ചിനീയറിംഗ്, മാനുഫാക്ചറിംഗ് ടെക്‌നോളജി എന്നീ ഡിപ്ലോമാ പ്രോഗ്രാമുകളുടെ നവംബർ 2021 സപ്ലിമെന്ററി പരീക്ഷകളുടെ രജിസ്‌ട്രേഷൻ ആരംഭിച്ചു. ഇത് സംബന്ധിച്ച് വിജ്ഞാപനം (നോട്ടിഫിക്കേഷൻ നമ്പർ 34, തീയതി, 2023 ജൂൺ 9) പ്രസിദ്ധീകരിച്ചു. വിശദ വിവരങ്ങൾ KELTRAC – ൽ ലഭ്യമാണ്.