കേന്ദ്ര കാലാവസ്ഥാ വകുപ്പ് പത്തനംതിട്ട ജില്ലയിൽ സെപ്റ്റംബർ 25ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിലെ എല്ലാ താലൂക്ക് ഓഫീസുകളിലും വില്ലേജ് ഓഫീസുകളിലും 24 മുതൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നു. അടിയന്തര സാഹചര്യങ്ങളിൽ പൊതുജനങ്ങൾക്ക് വില്ലേജ് ഓഫീസുകളിലും താലൂക്ക് ഓഫീസുകളിലും കളക്ടറേറ്റിലും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകളുമായി ബന്ധപ്പെടാം. മഴക്കെടുതിയുമായി ബന്ധപ്പെട്ട് അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിന് എല്ലാ സർക്കാർ വകുപ്പുകളും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാൻ ജില്ലാ കളക്ടർ പി.ബി.നൂഹ് വിവിധ വകുപ്പ് മേധാവികൾക്ക് നിർദേശം നൽകി. കൺട്രോൾ റൂം ഫോൺ നമ്പരുകൾ: കളക്ടറേറ്റ് – 0468 2322515, 2222515, 8078808915, താലൂക്ക് ഓഫീസ് കോഴഞ്ചേരി – 0468 2222221, താലൂക്ക് ഓഫീസ് അടൂർ- 04734 224826, താലൂക്ക് ഓഫീസ് കോന്നി- 0468 2240087, താലൂക്ക് ഓഫീസ് റാന്നി- 04735 227442, താലൂക്ക് ഓഫീസ് മല്ലപ്പള്ളി- 0469 2682293, താലൂക്ക് ഓഫീസ് തിരുവല്ല- 0469 2601303.