വയനാട് ജില്ലയില്‍ സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡെവലപ്പ്മെന്റ് മുഖേന പട്ടിക വര്‍ഗ്ഗ വികസനവകുപ്പ് നടപ്പിലാക്കുന്ന ഹരിതരശ്മി പദ്ധതിയുടെ ഭാഗമായി നാടന്‍ ഫലങ്ങളുടെ പ്രദര്‍ശനവും വിപണനവും ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് ഉദ്ഘാടനം ചെയ്തു.

കല്‍പ്പറ്റ സിവില്‍ സ്റ്റേഷന്‍ പരിസരത്ത് ഒരുക്കിയ സ്റ്റാളില്‍ വിവിധയിനം കാട്ടുമാങ്ങകള്‍, നാടന്‍ മാമ്പഴങ്ങള്‍, പാഷന്‍ഫ്രൂട്ട്, കാന്താരി തുടങ്ങിയ ഇനങ്ങളാണ് വില്‍പ്പനയ്ക്കായി കര്‍ഷകര്‍ എത്തിച്ചത്. പനമരം, തിരുനെല്ലി, ചെമ്പോട്ടി എന്നീ ഹരിതരശ്മി സംഘത്തില്‍നിന്നുള്ള അംഗങ്ങളാണ് മാങ്ങകള്‍ എത്തിച്ച് വിപണനത്തിന് നേതൃത്വം നല്‍കിയത്.