മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ കീഴിൽ പ്രവർത്തിക്കുന്ന ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ നടത്തി വരുന്ന രണ്ടു വർഷം ദൈർഘ്യമുള്ള പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ക്ലിനിക്കൽ ചൈൽഡ് ഡെവലപ്‌മെന്റ് കോഴ്‌സിലേക്ക് (പി.ജി..ഡി.സി.സി.ഡി) 2022-2023 വർഷത്തെ പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ച് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ ആദ്യ ഘട്ട അലോട്ട്‌മെന്റ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.
അലോട്ടമെന്റ് ലഭിച്ചവർ വെബ്‌സൈററിൽ പ്രസിദ്ധീകരിച്ച അലോട്ട്‌മെന്റ് മെമ്മോയും ഒറിജിനൽ സർട്ടിഫിക്കറ്റുകളും സഹിതം തിരുവനന്തപുരം മെഡിക്കൽ കോളജിലെ ക്ലിനിക്കൽ ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ ജൂൺ 22, 23 തീയതികളിൽ പ്രവേശനത്തിനായി നേരിട്ട് ഹാജരാകണം. പ്രവേശനസമയത്ത് നിർദ്ദിഷ്ട ട്യൂഷൻ ഫീസ് അടയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2560363, 64.