കോഴിക്കോട് സഹകരണ വകുപ്പിനുകീഴിലുള്ള സംസ്ഥാന സഹകരണ യൂണിയന്റെ നെയ്യാർഡാമിലെ കേരള ഇൻസ്റ്റ്യൂട്ട് ഓഫ് കോപ്പറേറ്റീവ് മാനേജ്മെന്റിൽ (കിക്മ) 2023-24 എം.ബി.എ. (ഫുൾടൈം) ബാച്ചിലേക്ക്
ജൂൺ 19 ന് രാവിലെ 10 മണി മുതൽ 12.00 വരെ ഇഎംഎസ് മെമ്മോറിയൽ കോപ്പറേറ്റീവ് ട്രെയിനിങ് കോളേജിൽ ഇൻറർവ്യൂ നടത്തുന്നു. ഡിഗ്രിക്ക് 50% മാർക്കാണ് അടിസ്ഥാന യോഗ്യത. ഡിഗ്രി അവസാന വർഷക്കാർക്കും നിബന്ധനകൾക്ക് വിധേയമായി ഇന്റർവ്യൂവിൽ പങ്കെടുക്കാം. സഹകരണ ജീവനക്കാരുടെ ആശ്രിതർക്ക് 20 ശതമാനം സീറ്റ് സംവരണം ചെയ്തിട്ടുണ്ട്.

എസ് സി /എസ് ടി /ഫിഷറീസ്‌ വിഭാഗങ്ങൾക്ക് സർക്കാർ യൂണിവേഴ്സിറ്റി നിബന്ധനകൾക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭ്യമാകും. ഇതുവരെ അപേക്ഷാഫോറം സമർപ്പിച്ചിട്ടില്ലാത്തവർക്കും ഇന്റർവ്യൂവിൽ പങ്കെടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: 8547618290/ 9447002106,.www.kicma.ac.in