ദേശമംഗലം ഗ്രാമപഞ്ചായത്തിന്റെയും കേരളസർക്കാർ ഫിഷറീസ് വകുപ്പിന്റെയും സഹകരണത്തോടെ ദേശമംഗലം ഗ്രാമപഞ്ചായത്തിൽ നടപ്പാക്കിയ വളർത്തു മീൻ വിളവെടുപ്പ് പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്കക്ഷേമ, ദേവസ്വം പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

ദേശമംഗലം ഗ്രാമപഞ്ചായത്തിലെ പല്ലൂർ നബ്രത്തു നടന്ന ചടങ്ങിൽ ദേശമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ജയരാജ് അധ്യക്ഷനായി. ഡെപ്യൂട്ടി ഡയറക്ടർ കെ ടി അനിത പദ്ധതി വിശദീകരണം നടത്തി. പട്ടികജാതി പട്ടികവർഗ്ഗ കോർപ്പറേഷൻ ചെയർമാൻ യു ആർ പ്രദീപ്, മന്ത്രിയുടെ പ്രതിനിധി കെ മുരളീധരൻഎന്നിവർ മുഖ്യാതിഥികളായി .

ദേശമംഗലത്ത് കെ യു ഉമ്മർ എന്ന കർഷന്റെ മത്സ്യ കുളത്തിലാണ് കൃഷി ഇറക്കിയത്. പ്രളയ സമയത്ത് മത്സ്യകൃഷിയിൽ വലിയ നഷ്ടം നേരിട്ടിട്ടും തുടർന്നും കൃഷിയുമായി മുന്നോട്ടുപോകുന്ന കർഷകനെ മന്ത്രി അനുമോദിച്ചു.പിലോപ്പി മത്സ്യങ്ങളാണ് വിളവെടുത്തത്.

ദേശമംഗലം അക്വാ കൾച്ചർ പ്രമോട്ടർ കെ എം അബ്ദുൽസലാം, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജുമൈലത്ത്, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ എ ഫൈസൽ,പ്രൊജക്റ്റ് കോർഡിനേറ്റർ എ അരുണിമ ജ്യോതി, ജനപ്രതിനിധികൾ അക്വാകൾച്ചർ പ്രമോട്ടർമാർ കർഷകർ തുടങ്ങിയവർ പങ്കെടുത്തു.