കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി ബോർഡിലെ 2023-24 വർഷത്തെ വിദ്യാഭ്യസ ധനസഹായ ആനുകൂല്യത്തിന് അപേക്ഷിക്കാം. അംഗങ്ങളുടെ മക്കൾക്ക് എട്ടാം ക്ലാസ് മുതൽ പ്രൊഫഷണൽ കോഴ്സുകൾ വരെയുള്ള പഠനത്തിനാണ് ധനസഹായം അനുവദിക്കുന്നത്.
നിർദ്ദിഷ്ട ഫോറത്തിലുള്ള അപേക്ഷ, മുൻവർഷത്തെ ക്ലാസിൽ ലഭിച്ച മാർക്ക്, ക്ഷേമനിധി കാർഡ്, അംഗത്തിന്റെ ബാങ്ക് അക്കൗണ്ട് എന്നിവയുടെ പകർപ്പ് സഹിതം ബന്ധപ്പെട്ട ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർക്ക് സമർപ്പിക്കണം. അപേക്ഷ ക്ലാസ് ആരംഭിക്കുന്ന തീയതി മുതൽ 45 ദിവസത്തിനകം അതാത് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസിൽ ലഭിച്ചിരിക്കണം. അപക്ഷയിൽ ഫോൺ നമ്പർ നിർബന്ധമായും ചേർത്തിരിക്കണം. അപേക്ഷാ ഫോറം ബോർഡിന്റെ ജില്ലാ ഓഫീസുകളിൽ നിന്നും, സൗജന്യമായി ലഭിക്കും.