കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള എൽ. ബി. എസ്. സെന്ററിന്റെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന സെന്റർ ഫോർ ഡിസെബിലിറ്റി സ്റ്റഡീസ് പൂജപ്പുരയിൽ, സൗജന്യമായി ഭിന്നശേഷിയുള്ള 10-ാം ക്ലാസ്സ് പാസ്സായ ഉദ്യോഗാർത്ഥികൾക്കായി തൊഴിൽ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ പൂജപ്പുരയിലെ സെന്റർ ഓഫ് എക്‌സലെൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസിൽ നവംബർ 20 ന് രാവിലെ 10:30 ന് നടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 04712345627.
