മ്യൂസിയം – നന്ദൻകോട് – ദേവസ്വം ബോർഡ് റോഡിൽ ടാറിംഗ് പണികൾ നടക്കുന്നതിനാൽ നവംബർ 19ന് രാവിലെ ആറ് മുതൽ വൈകിട്ട് ഏഴ് വരെ ഗതാഗതം തടസ്സപ്പെടും.  ഇതുവഴി പോകേണ്ട വാഹനങ്ങൾ വെള്ളയമ്പലം രാജ് ഭവൻ വഴിയോ പി.എം.ജി – നന്ദൻകോട് – വൈ.എം.ആർ. റോഡ് വഴിയോ പോകണമെന്ന് പി.ഡബ്ല്യൂ.ഡി സിറ്റി റോഡ്‌സ് വിഭാഗം അസി. എൻജിനീയർ അറിയിച്ചു.