താല്‍കാലിക നിയമനം

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന എം.ആര്‍.എസ് നല്ലൂര്‍നാട്, തിരുനെല്ലി ആശ്രമം സ്‌കൂള്‍ എന്നിവിടങ്ങളില്‍ കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍, ലൈബ്രേറിയന്‍ തസ്തികകളില്‍ നിയമനം നടത്തുന്നു. കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയ്ക്ക് നിര്‍ദ്ദിഷ്ഠ ട്രേയ്ഡില്‍ നാഷണല്‍ ട്രേയ്ഡ് സര്‍ട്ടിഫിക്കറ്റ്/ നിര്‍ദ്ദിഷ്ഠ ട്രേയ്ഡില്‍ കേരള സര്‍ക്കാരിന്റെ എന്‍ജിനിയറിങ് പരീക്ഷ സര്‍ട്ടിഫിക്കറ്റ്/ പി.ജി.ഡി.സി.എ, ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം എന്നിവ ഉണ്ടായിരിക്കണം. ലൈബ്രേറിയന് ലൈബ്രറി സയന്‍സില്‍ ബിരുദവും, കോഹ സോഫ്റ്റ് വെയറില്‍ പരിജ്ഞാനവും ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയവുമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ സഹിതമുള്ള അപേക്ഷയുമായി ജൂണ്‍ 24 ന് രാവിലെ 10 ന് എം.ആര്‍.എസ് നല്ലൂര്‍നാട് സ്‌കൂളില്‍ ഹാജരാകണം. ഫോണ്‍: 04935 293868.

അധ്യാപക നിയമനം

കൈതക്കല്‍ ഗവ. എല്‍.പി സ്‌കൂളില്‍ ഫുള്‍ ടൈം അറബി അധ്യാപക തസ്തികയില്‍ താത്കാലിക നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ രേഖകള്‍ സഹിതം ജൂണ്‍ 21 ന് രാവിലെ 10.30 ന് സ്‌കൂളില്‍ നടക്കുന്ന കൂടികാഴ്ചക്ക് ഹാജരാകണം.

അധ്യാപക നിയമനം

കുഞ്ഞോം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എച്ച്.എസ്.ടി ഇംഗ്ലീഷ് തസ്തികയില്‍ നിയമനം നടത്തുന്നു. കൂടിക്കാഴ്ച ജൂണ്‍ 21 ന് രാവിലെ 11 ന് സ്‌ക്കൂള്‍ ഓഫീസില്‍ നടക്കും. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ രേഖകളുമായി ഹാജരാകണം.

വുമണ്‍ ഫെസിലിറ്റേറ്റര്‍ നിയമനം

പൂതാടി ഗ്രാമപഞ്ചായത്ത് ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ ഓഫീസില്‍ കാരാര്‍ അടിസ്ഥാനത്തില്‍ വുമണ്‍ ഫെസിലിറ്റേറ്റര്‍ തസ്തിയില്‍ നിയമനം നടത്തുന്നു. സോഷ്യല്‍ വര്‍ക്ക്, വുമണ്‍ സ്റ്റഡീസ്, സൈക്കോളജി, സോഷ്യോളജി, ജന്‍ഡര്‍ സ്റ്റഡീസ് എന്നിവയിലേതെങ്കിലും ഒന്നില്‍ ബിരുദാനന്തര ബിരുദമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകളുമായി ജൂണ്‍ 27 ന് രാവിലെ 11 ന് പൂതാടി ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ കൂടിക്കാഴ്ചക്ക് എത്തിച്ചേരണം. ഫോണ്‍: 04936 211522.