ഇടുക്കി ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും സൂര്യനെല്ലി കൊളുക്കുമലയിലേക്കുള്ള ഓഫ് റോഡ് ജീപ്പ് യാത്രക്കും കൊളുക്കുമലയിലെ നീലക്കുറിഞ്ഞി ഉദ്യാനം കാണുന്നതിനുമുള്ള സൗകര്യം ഇടുക്കി ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ ഒരുക്കുന്നു.  തൊടുപുഴ- ചീയപ്പാറ വെള്ളച്ചാട്ടം- വാളറ വെള്ളച്ചാട്ടം-ദേവികുളം – ലോക്കാട് ഗ്യാപ്പ്- ചിന്നക്കനാല്‍ റൂട്ടില്‍ 14 സീറ്റുള്ള ട്രാവലറിന് നിരക്ക് 5000 രൂപയാണ്. സൂര്യനെല്ലി- കൊളുക്കുമല ഓഫ് റോഡ് യാത്ര നിരക്ക് ഏഴ് പേര്‍ക്ക് ജീപ്പ് ട്രിപ്പിന് 2000 രൂപ, ചെറുതോണി- സൂര്യനെല്ലി 14 സീറ്റ് ട്രാവലര്‍ നിരക്ക് 4000 രൂപയും സൂര്യനെല്ലി- കൊളുക്കുമല ഓഫ് റോഡ് യാത്ര ഏഴ് പേര്‍ക്ക് ജീപ്പ് ട്രിപ്പ് ഒന്നിന് 2000 രൂപയുമാണ് നിരക്ക്. കട്ടപ്പന- സൂര്യനെല്ലി 14  സീറ്റ് ട്രാവലറിന് 4000 രൂപയും സൂര്യനെല്ലി- കൊളുക്കുമല ഓഫ് റോഡ് യാത്ര ഏഴ് പേര്‍ക്ക് ജീപ്പ് ട്രിപ്പ് ഒന്നിന് 2000 രൂപയും മൂന്നാര്‍- ചിന്നക്കനാല്‍ റൂട്ടില്‍ 2000 രൂപയുമാണ് നിരക്ക്. വാഹനം അഡ്വാന്‍സായി ബുക്ക് ചെയ്യാമെന്ന് ഡി.റ്റി.പി.സി സെക്രട്ടറി അറിയിച്ചു. വിവരങ്ങള്‍ക്ക് 04862 232248, 9048634155, 04865 231516.