പട്ടികജാതി വികസന വകുപ്പിന് കീഴിൽ കോഴിക്കോട് കക്കോടിയിൽ പ്രവർത്തിക്കുന്ന ഗവ. പ്രീമെട്രിക് ഹോസ്റ്റലിൽ യു.പി, ഹൈസ്‌കൂൾ ക്ലാസ്സുകളിൽ ട്യൂട്ടർമാരെ നിയമിക്കുന്നതിന് കൂടിക്കാഴ്ച നടത്തുന്നു. ഹൈസ്‌കൂൾ വിഭാഗത്തിൽ ഇംഗ്ലീഷ്, കണക്ക്, ഹിന്ദി, നാച്ചുറൽ സയൻസ്, ഫിസിക്കൽ സയൻസ്, സോഷ്യൽ സയൻസ് എന്നീ വിഷയങ്ങളിലാണ് ഒഴിവുകളുള്ളത്. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദവും, ബി.എഡുമാണ് യോഗ്യത. യു.പി ക്ലാസ്സുകളിൽ പ്ലസ് ടു, ടി.ടി.സിയാണ് അടിസ്ഥാന യോഗ്യത. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ജൂൺ 27ന് രാവിലെ 10.30 ന് ചേളന്നൂർ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ ഹാജരാകണമെന്ന് പട്ടികജാതി വികസന ഓഫീസർ അറിയിച്ചു.
