സ്പെഷ്യൽ സ്കൂൾ അധ്യാപകരാകാൻ യോഗ്യത നേടുന്ന, റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇൻഡ്യയുടെ അംഗീകാരമുള്ള കോഴ്സുകളിലേക്ക് അപേക്ഷിക്കാം. ദ്വിവത്സര ഡിപ്ലോമ കോഴ്സായ DEd (IDD), ഒരു വർഷത്തെ കോഴ്സായ DVR (IDD) എന്നിവയിലേക്ക് പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരം പാങ്ങപ്പാറയിലുള്ള സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെന്റലി ചലഞ്ചഡ് (എസ്.ഐ.എം.സി) ആണ് അപേക്ഷ ക്ഷണിച്ചത്. വെബ്സൈറ്റ് വഴിയോ admissionsims.cdit.org/ എന്ന ലിങ്ക് മുഖേനയോ അപേക്ഷിക്കാം. യോഗ്യത പ്ലസ്ടു 50 ശതമാനം മാർക്കോടെ പാസാകണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 5. ഫോൺ: 0471 2418524, 9249432201, വെബ്സൈറ്റ്: www.tvmsimc.in.