ആരോഗ്യവകുപ്പിന്റെയും ആരോഗ്യകേരളം വയനാടിന്റെയും സംയുക്താഭിമുഖ്യത്തില്‍ അന്താരാഷ്ട്ര യോഗ ദിനാചരണം നടത്തി. ജൂനിയര്‍ റെഡ്‌ക്രോസ് കൗണ്‍സലര്‍മാരായ അധ്യാപകരുടെ സഹകരണത്തോടെയായിരുന്നു പരിപാടി നടത്തിയത്. കല്‍പ്പറ്റ എം.ജി.ടി ഓഡിറ്റോറിയത്തില്‍ നടന്ന ദിനാചരണം ആരോഗ്യകേരളം ഡി.പി.എം സമീഹ സെയ്തലവി ഉദ്ഘാടനം ചെയ്തു. മീനങ്ങാടി പൂര്‍ണായു ആരോഗ്യനികേതനം ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറും യോഗാധ്യാപകനുമായ ആനന്ദ് പത്മനാഭന്‍ ക്ലാസെടുത്തു. ജില്ലയിലെ 80 സ്‌കൂളുകളില്‍ നിന്നുള്ള അധ്യാപകര്‍ പങ്കെടുത്തു. ജില്ലാ മാസ് മീഡിയാ ഓഫിസര്‍ ഹംസ ഇസ്മാലി, ഡി.ഇ.ഒ. ഗണേഷ്, ജെ.ആര്‍.സി ജില്ലാ കോ-ഓഡിനേറ്റര്‍ ഡോ. റീന, കൗണ്‍സര്‍മാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി
നാഷണല്‍ ആയുഷ് മിഷന്‍ ആയുഷ്ഗ്രാമവും, വെള്ളമുണ്ട ആയുഷ് ഹെല്‍ത്ത് ആന്റ് വെല്‍നസ്സ് സെന്ററും പാലിയാണ നെഹ്രു മെമ്മോറിയല്‍ ഗ്രന്ഥശാലയും എ.എം.എ.ഐ വയനാടും സംയുക്തമായി അന്താരാഷ്ട്ര യോഗ ദിനാചരണവും ആയുഷ് യോഗ ക്ലബുകളുടെ ഉദ്ഘാടനവും പാലിയാണ ഗവ.എല്‍.പി സ്‌കൂളില്‍ നടത്തി. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ആയുഷ്ഗ്രാമം സ്പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ ഡോ. സിജോ കുര്യാക്കോസ് യോഗ ദിന സന്ദേശം നല്‍കി.
തദ്ദേശ സ്വയം ഭരണ വകുപ്പ്, എടവക ഗ്രാമ പഞ്ചായത്തിന്റെയും ആയുഷ് വകുപ്പിന്റെയും സഹകരണത്തോടെ അന്താരാഷ്ട്ര യോഗ ദിനാചരണം എടവക ഗ്രാമ പഞ്ചായത്ത് സ്വരാജ് ഹാളില്‍ സംഘടിപ്പിച്ചു. എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എച്ച്.ബി. പ്രദീപ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ പി. ജയരാജന്‍ അധ്യക്ഷത വഹിച്ചു. പുതിയതായി രൂപികരിച്ച ആയുഷ് ക്ലബ്ബിന്റെ ഉദ്ഘാടനം എടവക ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജെസീറ ശിഹാബ് നിര്‍വഹിച്ചു. ദ്വാരക ആയൂര്‍വേദ ആശുപത്രി സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. യദുനന്ദനന്‍ ആയുഷ് ക്ലബ് പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു.